ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

ചിന്തകള്‍

എന്റെ  ചിന്തകള്‍ എന്നെ അസ്വസ്ത്വ മാക്കുമ്പോള്‍
നിദ്രയെന്നെ കയ്യോഴിയുംപോലെ
രാവിന്റെ  ശ്യൂന്യമാം കൈകളില്‍
അര്‍ദ്ധ ഗര്‍ഭം കൊളളും
നിദ്രയെ കണ്ണുകളാല്‍ മൂടി കെട്ടി ഭദ്രമാക്കിടും 
വീണുകിട്ടിയ ചിന്തകള്‍
കോര്‍ തെടുക്കാനാവാതെയന്തരംഗം തുടിക്കവേ
ഹൃദയത്തിന്‍ ഇടുങ്ങിയ മൂലയില്‍ ഒളിക്കും
ചിന്തകള്‍ പിറവി കൊള്ളാന്‍ മടിക്കുന്നതെന്തേ
നേര്‍ത്ത നാളംപോല്‍ കത്തി തീരുമീ
എന്റെ  ഉള്‍കോണിലെ  ചിത്രങ്ങള്‍ക്ക്
നരച്ച ചിന്തയാല്‍ ചായം നല്കിയതും  ചിന്ത!!!!
എന്നിലെ ചിന്തകള്‍ ചോദ്യങ്ങളാകുമ്പോള്‍
ഉത്തരങ്ങള്‍ക്കായി മറു ചിന്തകള്‍ തേടുന്നതും  ചിന്ത
കത്തിയമരും ചിതയാം ചിന്തകള്‍
മോക്ഷത്തിനായി കേഴുമ്പോള്‍
ഉള്‍ കണ്ണാല്‍ ചിരിക്കുന്നതും ചിന്ത
വെന്തുരുകും സൂര്യ ഗോളം  പോലെ
ചിന്തകള്‍ എന്നെ ചുട്ടെരീക്കുമ്പോള്‍
നഗ്ന നേത്രങ്ങളാല്‍ സ്പഷ്ട മല്ലാത്ത ഭൌമ സത്യം
ചിന്തകള്‍ക്ക് അതീത മാകുമ്പോള്‍
കരയിലെ മത്സ്യം പോലെ
പ്രാണവായുവിനായി പിടയുന്നതും ചിന്ത
എന്റെ ചിന്തകള്‍ എന്നെ അസ്വസ്ത്വ മാക്കുമ്പോള്‍
സ്വസ്തമാം ചിന്തകള്‍ക്കായി
അസ്വസ്തമാം മനസ്സോടെ
ചിന്തകള്‍ക്ക് മേലെ  തപസ്സിരിക്കുന്നതും ചിന്ത  

2 അഭിപ്രായങ്ങൾ: