ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ജനുവരി 27, വ്യാഴാഴ്‌ച

വേര്‍പാട്

ഒരുനാള്‍ യാത്ര പോലും പറയാതെയകന്നു നീ
പിന്നെയും നിന്‍ ഓര്‍മ്മകള്‍ എന്നില്‍
മരിക്കാതെ തുടിക്കുമ്പോള്‍
വേദനയുടെ നീര്‍ ചുഴിയില്‍  
കിടന്നു പിടയുമ്പോള്‍
...ഒരാശ്വാസ തെന്നലായി തഴുകുന്നതും
കാത്തു ഞാന്‍ എന്റെ മനസ്സിന്റെ
കവാടം നിനക്കായി തുറന്നിട്ടു..
പലനാള്‍ ചെറു അക്ഷരങ്ങളായി
എന്റെ കണ്ണില്‍ നീ നിറയുമ്പോള്‍
ഞാനറിയാതെ കണ്ണുനീര്‍ തുള്ളികള്‍
എന്നോട് പരിഭവം പറയുന്നു ...
പലനാള്‍ അലഞ്ഞു നിനക്കായി
പതിയെ അകന്നു പോയതെന്തിനു നീ ?
ഒരു നാള്‍ വരുമെന്ന നിന്റെ വാക്കിനെ
ഒരു മാത്ര ഓര്‍ മിചെടുക്കുംപോള്‍
മറക്കുന്നു ഞാനെന്റെ മൌന ദുഃഖം ...
എങ്കിലും നീ വന്നണയും നാളിനായി
നിന്നോര്‍മകളില്‍ ഞാന്‍
മൂകയായി കഴിയുന്നു ഇന്നും ........

7 അഭിപ്രായങ്ങൾ:

  1. കാത്തിരിപ്പ് ഒരു സുഖമുള്ള നോവാണ്....എരിഞ്ഞുകൊണ്ടിരിക്കുന്ന സുഖമുള്ള നോവ്....

    മറുപടിഇല്ലാതാക്കൂ
  2. വന്നതിനും വായിച്ചതിനും അഭിപ്രായം രേഖപെടുതിയത്തിനും ഒരുപാട് നന്ദി ...ഇനിയും ഇതുവഴി വരികയും നിങ്ങളുടെ വിലപെട്ട അഭിപ്രായം രേഖപെടുതുമെന്നു പ്രതീക്ഷിക്കുന്നു ..

    മറുപടിഇല്ലാതാക്കൂ
  3. മറക്കുവാനവാത്ത നൊമ്പരപ്പൂക്കൾ, മനസ്സിന്റെ ഉള്ളിൽചീഞ്ഞു അളിഞ്ഞു ദുർഗന്ധം വമിക്കുമ്പോൾ ഒരു കാത്തീരുപ്പു അർത്ഥശൂന്യമാണെന്നു കരുതുക.വാടിക്കൊഴിഞ്ഞ ബന്ധങ്ങൾ മനസിൽ നിന്നും മായിച്ചു കളയുക. ജീവിതത്തിൽ ഇങ്ങനെ പലതും ഉണ്ടാകും. സ്വാർത്ഥവാഹക സംഘം മുന്നോട്ടു പോകട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. കവിതാസ്വാദനം പോരാ എനിക്ക്, എന്നിരുന്നാലും വായിച്ചു. എനിക്ക് എല്ലാ കവിതകളും ഇഷ്ടമാ, പട്ടാമ്പിയില്‍ നിന്ന് പണ്ട് ഒരു പെണ്‍കുട്ടി എഴുതുമായിരുന്നു. ഞാന്‍ ആ കവിതകള്‍ ഇഷ്ടപ്പെട്ടിരുന്നു.ആളെ കണ്ടിട്ടില്ല. നീലാംബരി എന്നായിരുന്നു തൂലികാനാമം.

    പിന്നെ പാലക്കാട്ട് നിന്ന് സുകന്യ, ഇപ്പോള്‍ ഞാന്‍ രണ്ടാളുകളുടെ കവിതകളും വായിക്കാറില്ല.
    പ്രധാനമായി കവിത ആസ്വദിക്കാനറിയില്ല എന്നതാണ് സത്യം. ഷഹനാസിന്റെ എല്ലാ കവിതകളും ഞാന്‍ നോക്കിയിട്ടില്ല, നല്ല കവിതകളുടെ ലിങ്കുകള്‍ അയക്കുക ഈ അഡ്രസ്സില്‍ prakashettan@gmail.com

    മറുപടിഇല്ലാതാക്കൂ