ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

നീലാമ്പരി


നീലാമ്പരി നീയെന്റെ ഉള്ളില്‍
നീല നീലനിലാവായി വരുമ്പോള്‍


നിന്‍ നിറങള്‍ തന്‍ സ്വപ്ന ചാരുതയില്‍


നിശബ്ദമായി ഞാന്‍ ചേര്‍ന്നിരിന്നു


താമര ഇതള്‍ പോല്‍ നിന്‍ നയനം 


ഒരു വേള നീ അടയ്ക്കുമ്പോള്‍


അറിയാതെ എന്‍ മിഴികള്‍ നിന്നില് അലിയുന്നുവൊ


വശ്യമാം നിന്‍ പുഞ്ചിരി 


എന്നെ ഉന്മാതത്തില്‍ ആഴ്തുമ്പോള്‍


നവ്യമാം നിന്‍ ഭാവം എന്നിലൊരു കുളിരായി മാറുന്നുവോ


അലസമായി പാറി പറക്കും നിന്‍


കാര്‍കൂന്തല്‍ അറിയാതെ എന്നെ മാടി വിളിക്കുന്നുവോ


വിടര്‍ന്ന നിന്‍ കണ്‍ കോണിലെ 


മഷി കറുപ്പായിരുന്നെങ്കില്‍ എന്നു


ഒരു വേള ഞാന്‍ മോഹിച്ച്‌ പോയി


ഒരിക്കലും മങ്ങാത്ത പ്രാഭാത സൂര്യനെ പോലെ


നീ എന്നു മെന്നും വിളിച്ചുണാര്‍ത്തുന്നതും കാത്തു


ഒരു യുഗ സന്ദ്യയെ പോലെ ഞാന്‍ 


രാവിന്റെ നിശബ്ദതയില്‍ ചേര്‍ന്നു മയങ്ങി.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ