ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

വിരഹം


നിറഞ്ഞ മിഴിയും കരഞ്ഞ മനസ്സും


നിശബ്ദാമാം യാമത്തില്‍

കനല്‍ കിരീടം ചൂടി ഞാന്‍

എരിന്ജമരുന്നു എന്‍ മനം

പ്രണനാം പ്രാണനെ വിട്ടകന്നീടുമി  വേദനയില്‍

നിശബ്ദമായി നോക്കി നില്ക്കവെ

അശാന്തമാം മനസ്സിനെശാന്തമാക്കാനാവാതെ വേദന തന്‍

വിരിമാറില്‍ ഏകാകിനിയായി മയങ്ങവെ

വരണ്ട ഹൃദയത്താല്‍ വിരഹത്തെ

വരവേള്‍ക്കുമ്പോള്‍

വേര്‍പാടിന്‌ നൊമ്പരം

ഒരു പാഴ് ശ്രുതി പോലെ

എന്റെ കാതില്‍മൂളുമ്പോള്‍ 

മറവിയുടെ താഴ്വരയിലേക്ക്

ഓടി ഒളിക്കാന്‍ ആവാതെ

വിരഹത്തിന് കണ്ണീര്‍ കണങ്ങള്‍

കവിളില്‍ ചുടുനീരായി ഒഴുകുന്നു

വിങ്ുന്ന മനസ്സിന്‌

എരിയുന്ന ഓര്‍മകളെ

അണക്കാനാവാതെ  സ്വയം

എരിന്ജമരുന്നു...........

1 അഭിപ്രായം: