ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ജൂലൈ 9, ശനിയാഴ്‌ച

തേങ്ങുന്ന ബാല്യം

മരിക്കാതെ മണ്ണായ ആത്മാവും
മരിച്ചു മണ്ണാകാത്ത ശരീരവും
എനിക്കിവിടെയെന്നെ നഷ്ടമാകുന്ന പോലെ..!
മാതൃത്വത്തിന്‍ കരലാളനമാവോളം
ലഭിക്കാത്ത ബാല്യത്തെയോര്‍ത്തു തേങ്ങിയ
നിദ്രാവിഹീനമായ രാത്രികള്‍ക്കെന്‍
തലയിണ മാത്രം സാക്ഷി..!!
കര്‍മ്മം കൊണ്ട് ഞാനിവിടെയനാനാഥ
അമ്മതന്‍ മടിയിലെപ്പൈതലായി
കൊതി തീരും മുമ്പേയെന്നെ പിന്‍ വിളി-
വിളിക്കുന്നുവെന്‍ ബാക്കി രക്തം
അവിടെ ഞാനൊറ്റയായി..!!
ഞെട്ടി ഉണര്‍ന്നു ഞാന്‍ കൂരിരുട്ടില്‍,
പരതി ഞാനെന്‍റെ പായയില്‍
കണ്ടില്ല: കൂട്ടിനാരുമേ ...
പേടിച്ചുറങ്ങാതുറങ്ങിയ
രാവുകളേറെ പിന്നിട്ടു
ഞാനിന്നൊരമ്മയായി
ഇന്നെന്‍റെ ഒറ്റപെടലിനെ,
വഴിമാറ്റി ചേര്‍ത്തുവെച്ചു ഞാന്‍
എന്നോമനകളെ.... ഇനിയൊരു
ബാല്യം നാളെ തേങ്ങാതിരിക്കാന്‍.

12 അഭിപ്രായങ്ങൾ:

 1. നന്നായിട്ടുണ്ടുട്ടോ.........!!!
  ഇപ്പോ മൂന്നാം തവണയാ വായിക്കുന്നത്....!
  എഴുതിയ കമന്‍റ്സ് ഓര്‍ത്തെടുക്കാന്‍ വയ്യ...!
  എങ്കിലും...
  നമ്മുക്ക് നഷ്ടപ്പെട്ട ബാല്യം നമ്മുടെ മക്കളിലൂടെ
  നേടണം.....!!
  നഷ്ടപ്പെടുമ്പോഴല്ലേ ശരിക്കുമുള്ള മൂല്യം നമ്മള്‍ തിരിച്ചറിയൂ....!!
  നഷ്ടപ്പെട്ടതിന്‍റെ മൂല്യം എഴുത്തുകാരി തിരിച്ചറിഞ്ഞു..!
  ഇനി കുട്ടികളിലൂടെ ആസ്വദിക്കൂ......>!!

  മറുപടിഇല്ലാതാക്കൂ
 2. നമ്മുടെ സൗന്ദര്യത്തെ മറ്റൊന്നിലേക്ക് സങ്കല്‍പ്പിക്കുമ്പോഴാണ് നമുക്കതേറെ ആസ്വാദ്യകരമാകുന്നതത്രേ..!! എങ്കില്‍, നമ്മുടെ ബാല്യകാല സ്വപ്നങ്ങളെ നമുക്കിന്നത്തെ ബാല്യങ്ങള്‍ക്ക്‌ നല്‍കാം.. എന്നാല്‍, അവരുടെ ബാല്യമവര്‍ക്കും നമുക്കും ഏറെ സന്തോഷകരവും ആസ്വാദ്യകരവുമാകും തീര്‍ച്ച. ! കവിതക്കഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 3. ബാല്യം
  തിരികെ വന്നെങ്കില്‍ ,,,,,,,,,,
  ഭാവുകങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 4. പേടിച്ചുറങ്ങാതുറങ്ങിയ
  രാവുകളേറെ പിന്നിട്ടു
  ഞാനിന്നൊരമ്മയായി
  ഇന്നെന്‍റെ ഒറ്റപെടലിനെ,
  വഴിമാറ്റി ചേര്‍ത്തുവെച്ചു ഞാന്‍
  എന്നോമാനകളെ.... ഇനിയൊരു
  ബാല്യം നാളെ തേങ്ങാതിരിക്കാന്‍.

  ഇഷ്ടപ്പെട്ടു കവിത,ചില വരികൾ മനസ്സിനെ വല്ലാതെ സ്പർശിച്ചു. ഭാവുകങ്ങൾ....!

  മറുപടിഇല്ലാതാക്കൂ
 5. നല്ല കവിത
  “എന്നോമാനകളെ“ എന്നത് എന്നോമനകളെ എന്നാണെങ്കിൽ തിരുത്തുക.
  ഓണാശംസകൾ

  മറുപടിഇല്ലാതാക്കൂ
 6. നന്നായിട്ടുണ്ട് ..
  വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു നോവ്‌...
  ഏതൊരമ്മയ്ക്കും തോന്നുന്ന
  ഒരു തേങ്ങല്‍ ...

  മറുപടിഇല്ലാതാക്കൂ
 7. നന്നായി ..നല്ല വരികള്‍

  നമുക്ക് നഷ്ട്ടപ്പെട്ടത്‌ നമ്മുടെ മക്കള്‍ക്ക്‌ നഷ്ട്ടപെടാതിരിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 8. നന്നായിട്ടുണ്ട് ട്ടോ . വരികളിലെ നോമ്പരങ്ങള്‍ക്ക്‌ നല്ല ഫീല്‍ ഉണ്ട്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. ഇത് വഴി വന്നവര്‍ക്കും അഭിപ്രായം എഴുതിയവര്‍ക്കും നന്ദി ഇനിയും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 10. അമ്മയുടെ സ്നേഹത്തിനു പകരം വയ്ക്കാന്‍ അമ്മയുടെ സ്നേഹം മാത്രമേയുള്ളൂ ..കവിത നന്നായി .

  മറുപടിഇല്ലാതാക്കൂ
 11. ബാല്യത്തിനോടൊപ്പം തന്നെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങൾ തന്റെ മക്കൾക്ക് നൽകണമെന്ന അടങ്ങാത്ത ആഗ്രഹം.

  നന്നായിരിക്കുന്നു വരികളെല്ലാം തന്നെ.

  അഭിനന്ദനങ്ങൾ!

  മറുപടിഇല്ലാതാക്കൂ