ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

രണ്ടു അസ്തമനങ്ങള്‍

ദൂരെ ചക്രവാള സീമയില്‍ പ്രകൃതിയുടെ ചായക്കൂട്ടിനാല്‍
അപൂര്‍ണ ചിത്രങ്ങളാല്‍ നിറഞ്ഞ കാഴ്ചയിലേക്ക്
അവള്‍ കണ്ണും നട്ടിരുന്നു ..
ഒരു സിന്ദൂര പൊട്ടായി ആകാശ ചെരുവിലേക്ക്‌ യാത്ര പോകും
സൂര്യനെ നിറമിഴിയാല്‍ യാത്രയാക്കി ..
തനിക്കു ചുറ്റും ഇരുട്ട് പടര്‍ന്നു വരുന്നത് അവളറിഞ്ഞിരുന്നില്ല ..
ഏതോ ഓര്‍മയില്‍ നിന്ന് ഉണര്‍ന്ന പോലെ അവള്‍ ചുറ്റിലും നോക്കി
അതാ അവളുടെ പ്രിയ തോഴി നിലാവ് .. നിശയുടെ തേരിലേറി വന്നു അവള്‍ക്കു ചുറ്റും പരന്നൊഴുകുന്നു ...അവള്‍ പതിയെ ആകാശത്തേക്ക് നോക്കിയപ്പോള്‍
അവളെ നോക്കി താരകം കണ്‍ ചിമ്മുന്നു ..കൂടെ അവളുടെ കണ്ണുകളും അറിയാതെ ചിമ്മി ....ഈറന്‍ അണഞ്ഞ കണ്ണുകളുമായി പതിയെ തലതിരിച്ചു അവള്‍ക്കരികിലായി ഇരിക്കുന്ന അവനോടായി ചോദിച്ചു
ഇനിയൊരു പ്രഭാതം നമുക്കായി ഉണ്ടാകുമോ ?..........
മരണം പാതി വിഴുങ്ങിയ അവന്റെ കൈകളില്‍ നിന്നും വഴുതിവീണ് ഉടഞ്ഞ ഒഴിഞ്ഞ കുപ്പിയുടെ ശബ്ദം അവള്‍ക്കു ഉത്തരം നല്‍കി ....
മരവിച്ച അവന്റെ മടിത്തട്ടിലേക്ക് അവള്‍ പതിയെ തല ചായ്ച്ചു
നിത്യ മയക്കത്തിലേക്കു ആഴ്ന്നിറങ്ങി .................