ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 19, ഞായറാഴ്‌ച

വിധി

കാലം എനിക്കായി
കരുതിയ വിധിയുടെ കുപ്പായം
കീറിയതോ പിന്നിയതോ ?
നോവിന്‍ നൂലാല്‍ തുന്നിടുംപോഴും
പിന്നെയും പിന്നെയും
പിന്നി പോകുന്നുവോ ?
മറവിയുടെ ശ്മശാനത്തില്‍ നിന്നും
ഓര്‍മയുടെ ആത്മാക്കള്‍
ഉയര്‍തെഴുന്നെല്‍ക്കുമ്പോള്‍
നേരിന്‍ നേര്‍ക്കാഴ്ചകള്‍
എന്നെ പിന്ത്തുടരുന്നുവോ ?
വിധിയുടെ തീ ജ്വാലകള്‍
എന്നെ വിഴുങ്ങുമ്പോള്‍
സ്വാന്തനതിന്‍ ചെറു നാളം
എനിക്ക് ചുറ്റും വെളിച്ചമായി
വരുന്നതും കാത്തു
വിധിയുടെ ഇരുളണഞ്ഞ
വീഥിയില്‍ ഏകയായി ഞാന്‍ ..

ഇന്നലകളില്‍ വീണ ആലിപ്പഴം

ഇന്നലെകളില്‍ വീണ  ആലിപ്പഴത്തിന്
ഇന്നിന്റെ   ആയുസ്സ് നല്‍കിയില്ല
നേരെല്ലാതൊരു നേരിനെ ദര്‍ശിക്കുമ്പോള്‍
ഇന്നലകളിലെ ആലിപ്പഴം സാക്ഷി
രാവിന്റെ നിശബ്ദതയെ കീറി മുറിച്ചു
ആര്‍ത്തിരമ്പി വന്നു മഴ മേഘങ്ങള്‍
എന്‍ കാതുകളെ അടപ്പിക്കു മാറ്
ഭൂമിയോട് ഗര്‍ജിച്ചു
നിമിഷായുസസില്‍ കൊഴിഞ്ഞു വീഴും
ആലിപ്പഴത്തെ തൊട്ടറിയാന്‍
ജാലക പഴുതിലൂടെ ഞാനെന്‍ കരം നീട്ടി
വെളുത്ത മുത്ത്‌ പോലെ ആലിപ്പഴം
എന്‍ കൈകളില്‍ അലിഞ്ഞില്ലാതാകുമ്പോള്‍
നിരാശയുടെ കൈകള്‍ പുറത്തേക്കു ചലിച്ചു
എന്‍ കൈകളെ കബളിപ്പിച്ചു
മഴത്തുള്ളികള്‍ പതിച്ചപ്പോള്‍
ആലിപ്പഴത്തെ മനസ്സില്‍ ഒതുക്കി
മഴത്തുള്ളിയെ എന്‍ കരങ്ങളാല്‍ വരവേറ്റു .....

2010, ഡിസംബർ 16, വ്യാഴാഴ്‌ച

തമസ്വിനി

അമ്മ മനസ്സ്

അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍  മണം
കുഞ്ഞിളം പൈതലിന്‍ ചുണ്ടുകളുണര്‍ത്തുമ്പോള്‍
മാതാവിന്‍ കണ്ണുകള്‍ നിറയുന്നു വാത്സ്യല്യതാല്‍
ആ കുഞ്ഞിളം മേനിയെ മാറോടണക്കുമ്പോള്‍
അമ്മ തന്‍ മനം നിറയുന്നു മാതൃത്വത്തിന്‍  പൂര്‍ണതയാല്‍
പിച്ചവെക്കുംനാള്‍ വരെ  അമ്മതന്‍
കൈകളാല്‍ കണ്ടിടും കുഞ്ഞു ലോകം
അമ്മയെന്ന ആദ്യ വിളി  കുഞ്ഞിളം നാവില്‍
മൊഴിയുമ്പോള്‍ അമ്മയറിയുന്നു
മാതൃത്വത്തിന്‍  സുഖമുള്ള കേള്‍വി
പിച്ചവെച്ചു  തുടങ്ങീടുമ്പോള്‍
കുഞ്ഞിളം കൈ  തന്‍  കയ്യാല്‍
ചേര്‍ത്ത് പിടിചീടുമ്പോള്‍ 
അമ്മതന്‍  മനം  അറിയാതെ മൊഴിഞ്ഞിടും
നാളെ  ഒരുനാള്‍  എന്‍ പാതം ഇടറിടുംമ്പോള്‍ 
അമ്മതന്‍ കരം  നീ പിടിച്ചിടെണം...... 

2010, ഡിസംബർ 1, ബുധനാഴ്‌ച

കോമാളി

ജീര്‍ണിച്ച ഇടനാഴിയിലെ
മരവിച്ച കാലൊച്ചകള്‍
ആലോസരപെടുതുംപോള്‍
ചലിക്കാത്ത ആത്മാക്കളുടെ
താഴ്വരയിലേക്ക് ഓടിമറയുന്നു
മരണത്തിന്റെ കാലൊച്ചക്ക്
അകലം കുറയുന്നു
വിധിയുടെ കോമരങ്ങള്‍
കൈ കൊട്ടി ചിരിക്കുന്നു
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു കോമാളിയുടെ
വേഷപകര്‍ച്ച മാത്രം ബാക്കി
കാണാത്തതും കാണേണ്ടതും കോമാളിയെ
രംഗ ബോധമില്ലാതെ ആടുന്നു അവന്‍
പിടിച്ചുകെട്ടിയ ഭാവത്തില്‍
മറഞ്ഞിരുന്നു മന്ദഹസിക്കുന്നു
ഇനിയൊരു പ്രതീക്ഷമാത്രം ....
ആ കോമാളിയുടെ വരവിനായി ....