ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

മറയുന്ന അക്ഷരങ്ങള്‍

എന്റെ മനസ്സിലെ അക്ഷരങ്ങള്‍


ഒക്കെയും എന്നെ അറിയാതപോലെ

അകലങ്ങളിലേക്ക് ഓടി മറയുമ്പോള്‍

വാരി കൂട്ടി അടുക്കി പെറുക്കി

വെക്കാന്‍ തുനിയുമ്പോള്‍

വാക്കുകള്‍ക്ക് ഞാന്‍ അറിയാത്ത 

അവ്യക്തത എന്നെ ബ്രാന്ത് പിടിപ്പിക്കും പോലെ

അക്ഷരങ്ങളോടുള്ള എന്റെ പ്രണയം

എന്നെ അന്തയാക്കിയോ അതോ

എന്നിലെ അന്തത അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുവോ

വാക്കുകള്‍ തേടിയുള്ള സഞ്ചാര 

പഥത്തില്‍ വിള്ളലുകളും അഗാത ഗര്‍ത്ങ്ങളും 

കണ്ടു ഞാന്‍ പേടിച്ചെന്റെ കരത്തെ 

പിന്നോട്ട്‌ വലിക്കുമ്പോള്‍

ധൈര്യത്തിന്റെ വിത്തുകള്‍ മനസ്സില്‍ പാകി

മുന്നോട്ടാഞ്ചഞപ്പോള്‍ ഒരു ഉള്‍വിളി പോലെ

പിന്നെയും പിന്നെയും മനസ്സിനു എത്തി പിടിക്കാനാവാത്ത

ദൂരത്തില്‍ പോയി മറയുമ്പോള്‍

അശാന്ത മായ എന്റെ മനസ്സ്‌ വാക്കുകള്‍ക്ക്

പിന്നാലെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ