ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

പ്രവാസം

പ്രവാസിക്ക് പ്രവാസം  തുറന്ന കാരാഗൃഹം പോലെ 
ആ ദുഃഖ കടലില്‍ സന്തോഷത്തിനായി 
ഒഴുക്കിനെതിരെ  നീന്തുന്നതും  പ്രവാസി 
പ്രവാസയാത്രയില്‍  അവരറിയാതെ മുഴുകുമ്പോള്‍ 
സ്വയം ഹോമിക്കുന്നവരായി  പ്രവാസത്തെ 
തള്ളി  നീക്കുന്നതും  പ്രവാസി ....
ദുഖത്തിന്‍ മുള്ളുകള്‍ കൊണ്ട്  പോതിയുംമ്പോഴും 
ഏകാന്തതയുടെ  വിരി  മാറില്‍  
അലസമായി  മയങ്ങാതെ  മയങ്ങുന്നതും  പ്രവാസി
വേര്‍പാടിന്‍ വിരഹം രാവിന്റെ മാറില്‍ 
കരഞ്ഞു തീര്‍ക്കുന്നതും പ്രവാസി 
വേദനകള്‍ കടിച്ചമര്‍ത്തി  രക്തത്തെ വിയര്‍പ്പാക്കി 
രാപ്പകല്‍  തള്ളി  നീക്കുന്നതും  പ്രവാസി 
കൊടും ചൂടിനാല്‍ വാടി  തളരുമ്പോഴും 
മനസ്സില്‍  കുളിരായി  തന്‍  പ്രിയ പെട്ടവരുടെ 
പുഞ്ചിരി തൂകും മുഖങ്ങള്‍  മിന്നി  മറയുമ്പോള്‍ 
മറ്റെല്ലാം  മറന്നു  ഒരു മെഴു തിരി  പോലെ 
സ്വയം  എരിഞ്ഞു  പ്രകാശം  പരതുന്നതും  പ്രവാസി 
ഓര്‍മകളെ  കണ്ണ് നീരാല്‍  തുടച്ചു  
നഷ്ടങ്ങളുടെ   ബാക്കി പത്രമായി 
പ്രവാസി  പ്രവാസത്തിന്റെ  മരവിച്ച 
താഴ്വരയിലേക്ക്  തുടര്‍ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ