ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ജൂലൈ 2, ശനിയാഴ്‌ച

കാലത്തിനു മുന്നേ


കനല്‍ വിളയുന്ന പാടത്തിന്‍
കാവല്‍ക്കാരി ഞാന്‍
അതിന്‍ ചുറ്റിലും വെന്തുരുന്നുകുന്നുവെന്‍ ആത്മാവ്
ഉഴറുന്നു ആകാശഗോപുരങ്ങള്‍
ആടിയുലയുന്നു പൂമരങ്ങള്‍
...ഗോവണിയില്‍ നിന്ന്
പ്രതി ബിംബം   നോക്കി ചിരിക്കുന്നു
മാനമിരുളുന്നു ഭൂമി കരയുന്നു
ഇവിടെ തോറ്റത് കരഞ്ഞു തീരാത്ത മഴയല്ല
പിന്നെയോ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണ് നീര്‍ തുള്ളികള്‍ മാത്രം
കാലം വരച്ച വികൃത ചിത്രത്തിന്
മുന്നില്‍ വീണു പിടയുന്നു ഓര്‍മ്മകള്‍
ഇവിടെ കാലത്തിനു മുന്നേ യാത്രയാകുന്നു ഞാന്‍ ....

6 അഭിപ്രായങ്ങൾ:

 1. ഒരു സങ്കട കടല്‍
  കണ്ണുനീരിനു പറയാന്‍ പരാജയം തന്നെ യാ ബാക്കി മുന്നേ ആയാലും പിന്പേ ആയാലും
  ആശംഷകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഏണിപ്പടിയിലെ പ്രതിബിംബം മനുഷ്യന്‍റെ അടങ്ങാത്ത ദുരയുടെ നാശോന്മുഖമായ ജീവിതത്തിന്‍റെ അടയാളമാകാം. ഇവിടെ, എനിക്കെന്നെ തെളിയാനുള്ള ഒരു കണ്ണാടി തേടിയാണ് ഞാനലയുന്നത്.
  കവിതക്കഭിനന്ദനം.

  മറുപടിഇല്ലാതാക്കൂ
 3. നല്ല വരികള്‍....,
  പക്ഷെ, എന്തോ എനിക്കൊന്നും മനസ്സിലായില്ല.

  മറുപടിഇല്ലാതാക്കൂ
 4. ഇത് വഴി വരികയും അഭിപ്രായം രേഖപെടുതുകയും ചെയ്ത നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി ...ഇനിയും നിങ്ങളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ...

  മറുപടിഇല്ലാതാക്കൂ
 5. മറുപടികൾ
  1. കനലിനരികെ വെന്തുരുകുന്ന ആത്മാവ്..മനസ്സിൽ ഒരു നീറ്റൽ.

   അഭിനന്ദനങ്ങൾ!

   ഇല്ലാതാക്കൂ