ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 1, ബുധനാഴ്‌ച

കോമാളി

ജീര്‍ണിച്ച ഇടനാഴിയിലെ
മരവിച്ച കാലൊച്ചകള്‍
ആലോസരപെടുതുംപോള്‍
ചലിക്കാത്ത ആത്മാക്കളുടെ
താഴ്വരയിലേക്ക് ഓടിമറയുന്നു
മരണത്തിന്റെ കാലൊച്ചക്ക്
അകലം കുറയുന്നു
വിധിയുടെ കോമരങ്ങള്‍
കൈ കൊട്ടി ചിരിക്കുന്നു
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു നെടുവീര്‍പ്പ് മാത്രം
ഒരു കോമാളിയുടെ
വേഷപകര്‍ച്ച മാത്രം ബാക്കി
കാണാത്തതും കാണേണ്ടതും കോമാളിയെ
രംഗ ബോധമില്ലാതെ ആടുന്നു അവന്‍
പിടിച്ചുകെട്ടിയ ഭാവത്തില്‍
മറഞ്ഞിരുന്നു മന്ദഹസിക്കുന്നു
ഇനിയൊരു പ്രതീക്ഷമാത്രം ....
ആ കോമാളിയുടെ വരവിനായി ....

10 അഭിപ്രായങ്ങൾ:

 1. ഇത് പോലത്തെ തകര്‍പ്പന്‍ കവിതകള്‍ ഉണ്ടായിട്ടു എന്തെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യാത്തെ?

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ പോസ്റ്റ്‌ ചെയ്തിരുന്നല്ലോ ...നന്ദി .....

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ഡിസംബർ 8 10:33 PM

  "മരണം".........എത്ര എഴുതിയാലും മതിയാവാത്ത ഒരു വിഷയം.....എന്‍റെ എഴുത്തുമായി സാമ്യം തോന്നുന്നു.......
  ഒരുപക്ഷെ നമ്മുടെ ചിന്തകള്‍ ഒരേ വഴികളിലാവാം ..........എനിക്കിഷ്ട്ടപ്പെട്ടു.........

  മറുപടിഇല്ലാതാക്കൂ
 4. അതെ മരണം ആര്‍ക്കും വ്യക്തമായി നിര്‍വചിക്കാന്‍ കഴിയാത്ത ഒരവസ്ഥ ...ചിന്തകള്‍ ഒരേ വഴിക്കയിരിക്കാം ...നന്ദി കൂട്ടുകാരി ...

  മറുപടിഇല്ലാതാക്കൂ
 5. ആ.. നന്നായിട്ടുണ്ടെന്ന് പറയാതെ പോകാന്‍ വയ്യ.
  പക്ഷെ ഇനിയുമേറെ നന്നാക്കാന്‍ ഇയാള്‍ക്ക് കഴിയുമെന്ന്
  പറഞ്ഞാല്‍ അതല്ലേ കൂടുതല്‍ സന്തോഷം തരിക?

  മറുപടിഇല്ലാതാക്കൂ
 6. കാത്തിരുന്നിട്ടു കാര്യമില്ല ....രംഗ ബോധമില്ലാത്ത കോമാളി നിനച്ചിരിക്കാതെ കയറിവരും ...

  മറുപടിഇല്ലാതാക്കൂ
 7. ആരാമത്തെ തഴുകിയ വന്ന കാറ്റ്
  പറഞ്ഞ പരദൂഷണക്കഥയിലെ നായകനും
  ഇതേ കോമാളി തന്നെയായിരുന്നു....!!

  ഭാവുകങ്ങള്‍..!!!

  മറുപടിഇല്ലാതാക്കൂ
 8. നന്ദി നൌഷാദ് ..താങ്കളുടെ അഭിപ്രായം സ്വീകരിക്കുന്നു ..തെറ്റ് കുറ്റങ്ങള്‍ ഇനിയും ചൂണ്ടികാണിക്കുമെന്നു പ്രതീക്ഷിക്കുന്നു ..നിങ്ങളുടെ ഒക്കെ അഭിപ്രായങ്ങള്‍ ആണ് എന്റെ ശക്തി ...ഒരിക്കല്‍ കൂടി നന്ദി പറയുന്നു ...

  മറുപടിഇല്ലാതാക്കൂ
 9. ഒരുപാട് നന്ദിയുണ്ട് ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഇനിയും പ്രതീക്ഷിക്കുന്നു നിങ്ങളുടെ പ്രോജോദനം..നന്ദി നാമൂസ് ...ഭൂതത്താന്‍ ....

  മറുപടിഇല്ലാതാക്കൂ