ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 16, വ്യാഴാഴ്‌ച

അമ്മ മനസ്സ്

അമ്മ തന്‍ അമ്മിഞ്ഞപ്പാലിന്‍  മണം
കുഞ്ഞിളം പൈതലിന്‍ ചുണ്ടുകളുണര്‍ത്തുമ്പോള്‍
മാതാവിന്‍ കണ്ണുകള്‍ നിറയുന്നു വാത്സ്യല്യതാല്‍
ആ കുഞ്ഞിളം മേനിയെ മാറോടണക്കുമ്പോള്‍
അമ്മ തന്‍ മനം നിറയുന്നു മാതൃത്വത്തിന്‍  പൂര്‍ണതയാല്‍
പിച്ചവെക്കുംനാള്‍ വരെ  അമ്മതന്‍
കൈകളാല്‍ കണ്ടിടും കുഞ്ഞു ലോകം
അമ്മയെന്ന ആദ്യ വിളി  കുഞ്ഞിളം നാവില്‍
മൊഴിയുമ്പോള്‍ അമ്മയറിയുന്നു
മാതൃത്വത്തിന്‍  സുഖമുള്ള കേള്‍വി
പിച്ചവെച്ചു  തുടങ്ങീടുമ്പോള്‍
കുഞ്ഞിളം കൈ  തന്‍  കയ്യാല്‍
ചേര്‍ത്ത് പിടിചീടുമ്പോള്‍ 
അമ്മതന്‍  മനം  അറിയാതെ മൊഴിഞ്ഞിടും
നാളെ  ഒരുനാള്‍  എന്‍ പാതം ഇടറിടുംമ്പോള്‍ 
അമ്മതന്‍ കരം  നീ പിടിച്ചിടെണം...... 

2 അഭിപ്രായങ്ങൾ:

  1. അമ്മ തന്‍ അമ്മിഞ്ഞ പാലിന്‍ മാധുര്യമറിയാന്‍ കഴിയുന്നതാ സ്നേഹത്തിലൂടെയത്രേ...:

    മറുപടിഇല്ലാതാക്കൂ
  2. അമ്മ മനസ്സിലൂടെ യാത്ര നടത്തിയതിനും വിലപ്പെട്ട അഭിപ്രായം രേഖ പെടുതിയത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ...

    മറുപടിഇല്ലാതാക്കൂ