ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

പ്രണയം

ഒരു കുഞ്ഞു നോവായി


പ്രണയം എന്നില് തുടിക്കുമ്പോള്‍

ആ പ്രണയം ഒരു കുളിരായി 

തലൊടുന്നതും കാത്തു

ന്ജാനൊരു മാലാഖയെ പൊല്

മിഴി പൂട്ടി നില്ക്കവെ 

എന്റെ പ്രണയത്തെ ഉണര്‍ത്താന്‍

മഴ മേഘങ്ങള്‍ വര്‍ഷമായി പെയ്തിറങ്ങിയോ

ആ മധുരമാം പ്രണയത്തെ വരവേല്‍ക്കാനെന്ന

പോലെ ഭൂമി വസന്തതതാല്‍ പുഷ്‌പീനിയായി

നില്ക്കവെ മന്ദമായി മാരിവില്ലിന് 

ഏഴു നിരങ്ങള്‍ മാനത്ത്‌ തെളിയുമ്പോള്‍

ഒരു മന്ദ മാരുതനെ പോലെ

പ്രണയം എന്നെ തഴുകിയുണര്‍ത്തുന്നതും കാത്തു

ഒരു മിന്നാമിനുങുനെ പോലെ പാറി പറക്കുമ്പോള്‍

നീല രാവിലെ പാൌര്‍ണാമി ചന്ദ്രിക

എന്നെ നോക്കി പാല്‍ പുഞ്ചിരി തൂകുമ്പോള്‍

നാണതിന്‍ തൂവാല കൊണ്ട്‌

പാതി മുഖം മറച്ചു ഞാന്‍

വീശിയടിക്കും തെക്കന്‍ കാറ്റിനോടയേയീ 

ഞാന്‍ ഓതി ..............

ഇനിയെന്നു വരും നീ എന്നു വരും

എന്റെ പ്രണയത്തെ പ്രണയിക്കാന്‍......
.

1 അഭിപ്രായം: