ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

അപൂര്‍ണ നിദ്ര

ബാല്യതതിന് സ്മരണകള്‍ 


ഒരു പേമാരി പോലെ

മനസ്സില്‍ പെയുമ്പോള്‍

ഓര്‍മ്മതന്‍ ചെപ്പിന്

കവാടം തുറക്കപെടുന്നുവോ...

ഓര്‍മയിലെ ആ കുട്ടിക്കാലം

എന്നു എന്റെ ഏകാന്തതയിലെ കൂട്ടുകാരിയാകും

മാനത്ത്‌ മഴമേഘങ്ങള്‍ ഗൌരവത്തോടെ

നോക്കുമ്പോള്‍ എന്റെ കുഞ്ഞു മനസ്സ്‌

അറിയാതെ ചോദിക്കും നിനക്കെന്തേ ഇത്ര അഹങ്കാരം

രാത്രിയുടെ നിശബ്ദതയില്‍

ഭയാനകമാം ശബ്ദത്ാല്‍ കോരിച്ചൊരിയുമ്പോള്‍

പകലിലെ ധൈര്യം ആ മഴയില്‍ ചോര്‍ന്നു പോകും

ആകാശം പിളര്‍ന്ന് ഇടി നാതം ഭൂമിയെ സ്പര്‍ശിക്കുമ്പോള്‍

പേടിയാല്‍ എന്‍ കരം കാതിനെ അടച്ചീടുമേ

മിന്നലിന് കടുത്ത വെളിച്ചം എന്നെ ഭയപെടുത്തുമ്പോള്‍

കണ്ണുകള്‍ മുറുക്കെ ചിമ്മീടും.......

പേടിയാല്‍ എന്‍ പൂല്‍പായയില്‍ 

ചുരുന്ടീഡുമ്പോള്‍ ഇരുട്ടില്‍ നിന്നും

പല രൂപങ്ങള്‍ എന്നെ തുറിച്ചു നോക്കുമ്പോലെ

ഭയത്തിന് മുള്ളുകള്‍ എന്നില് തുളചു കയറുമ്പോള്‍

ഒന്നുറക്കെ കരയാനാവാതെ എല്ലാം എന്‍ 

കുഞ്ഞു ഹൃദയത്തില്‍ ഒതുക്കി ഞാന്‍

തളര്‍ന്നുറങ്ങും പല കാലില്‍ അഭയതിനായി

ചെന്നിടുമ്പോള്‍ ഒരു പിന്‍ വിളി പോലെ

എന്നില്‍ നിന്നും അകന്നിടുമ്പോള്‍ 
മൂകമായി എന്‍ പായയില്‍ 
അപൂര്‍ണമാം നിദ്രയിലെക്കുആഴും   

2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2010, ഡിസംബർ 8 10:48 PM

    നമ്മുടെ വാക്കുകളും ചിന്തകളും വീണ്ടും ഒന്നാകുന്നത് പോലെ..........ഇതിലെ ചിത്രങ്ങള്‍ പോലും എന്‍റെ ഇഷ്ട്ങ്ങള്‍ ‍.....
    എന്തു പറയണമെന്നറിയില്ല.........

    മറുപടിഇല്ലാതാക്കൂ
  2. ഒരേ ചിന്തയില്‍ സഞ്ചരിക്കുന്ന രണ്ടു മനസ്സുകള്‍ ...നന്ദി പ്രിയദര്‍ശിനി

    മറുപടിഇല്ലാതാക്കൂ