ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, നവംബർ 30, ചൊവ്വാഴ്ച

രാത്രി മഴ

രാത്രിമഴയുടെ സ്വരം എന്‍ കാതുകളില്‍

കുളിര്‍ സംഗീതാമായി എത്തിയപ്പോള്‍

അറിയാതെ ജാലക വിരിമാറ്റി 

നിന്റെ സ്വരതെ വരവേല്‍ക്കാന്‍ നിന്ന എന്നെ

ഒരു ശീതകാറ്റായീ തഴുകി ഉണര്‍ത്തുമ്പോള്‍

നിന്റെ പദനിസ്വനം ഞാന്‍ കേട്ടു 

നിന്റെ കൊഞ്ചലുകള്‍ അറിയാതെ

എന്റെ മുഖത്തെ ഈരനനീക്കുമ്പോള്‍

പാതി മറഞ്ഞമിഴിയുമായി 

നിന്റെ താളലയത്തില്‍ ഞാന്‍ 

നൃത്തം ചവിട്ടിയാടി.....

തുള്ളി തുള്ളിയായി മന്ണിനോടു ചെരുമ്പോള്‍

നിന്റെ സുഗന്തം എന്നെ ഉന്മാതത്തില്‍ ആഴ്ത്തിയപ്പോള്‍

നിന്‍ സൌന്ദര്യം കാണുവാന്‍ ഞാന്‍ ഏറെ മോഹിച്ചുപോയി

നീ അറിയാതെ നിന്നിലലിഞ്ഞിറങ്ങിയ മിന്നലിന് 

വെളിച്ചതാല്‍ ഒരു മാത്ര നിന്നെ ഞാന്‍ കണ്ടു

നിനക്കും എനിക്കും ഇടയില്‍ അപസ്വരമായി 

ഇടിനാധം മുഴങ്ങിയപ്പോള്‍

തെല്ലോന്ന് ഞാന്‍ ഭയപ്പെട്ടുവെങ്കിലും

എന്‍ ഭയത്തെ മാറ്റാന്‍ എന്നപോലെ

വീണ്ടും എന്നിലേക്ക് കുളിര്‍ തെന്നലായി വന്നപ്പോള്‍

നിന്നിലെ നിന്നെ അറിയാനായി എന്റെ ഹൃദയം തുടിച്ചു

രാത്രിയുടെ ഏതോ യാമത്തില്‍ യാത്ര പറയാതെ

ഇരുളിന്‍ ശ്യൂന്യതയിലേക്ക് നീ മാഞ്ഞുവല്ലോ .....

2 അഭിപ്രായങ്ങൾ:

  1. രാത്രിയുടെ ഏതോ യാമത്തില്‍ യാത്ര പറയാതെ

    ഇരുളിന്‍ ശ്യൂന്യതയിലേക്ക് നീ മാഞ്ഞുവല്ലോ ....അതെ....ചിലത് മായും ഒരു പക്ഷെ നല്ലതിനായിരിക്കാം.! നല്ല വരികള്‍ക്ക് നന്ദി .

    മറുപടിഇല്ലാതാക്കൂ
  2. ഒരു നാള്‍ മറയും ഇരുളിന്റെ ശ്യൂന്യതയിലേക്ക് ഒരോര്‍മയായി ....നന്ദി സഫീര്‍ ....

    മറുപടിഇല്ലാതാക്കൂ