ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ജൂലൈ 9, ശനിയാഴ്‌ച

തേങ്ങുന്ന ബാല്യം

മരിക്കാതെ മണ്ണായ ആത്മാവും
മരിച്ചു മണ്ണാകാത്ത ശരീരവും
എനിക്കിവിടെയെന്നെ നഷ്ടമാകുന്ന പോലെ..!
മാതൃത്വത്തിന്‍ കരലാളനമാവോളം
ലഭിക്കാത്ത ബാല്യത്തെയോര്‍ത്തു തേങ്ങിയ
നിദ്രാവിഹീനമായ രാത്രികള്‍ക്കെന്‍
തലയിണ മാത്രം സാക്ഷി..!!
കര്‍മ്മം കൊണ്ട് ഞാനിവിടെയനാനാഥ
അമ്മതന്‍ മടിയിലെപ്പൈതലായി
കൊതി തീരും മുമ്പേയെന്നെ പിന്‍ വിളി-
വിളിക്കുന്നുവെന്‍ ബാക്കി രക്തം
അവിടെ ഞാനൊറ്റയായി..!!
ഞെട്ടി ഉണര്‍ന്നു ഞാന്‍ കൂരിരുട്ടില്‍,
പരതി ഞാനെന്‍റെ പായയില്‍
കണ്ടില്ല: കൂട്ടിനാരുമേ ...
പേടിച്ചുറങ്ങാതുറങ്ങിയ
രാവുകളേറെ പിന്നിട്ടു
ഞാനിന്നൊരമ്മയായി
ഇന്നെന്‍റെ ഒറ്റപെടലിനെ,
വഴിമാറ്റി ചേര്‍ത്തുവെച്ചു ഞാന്‍
എന്നോമനകളെ.... ഇനിയൊരു
ബാല്യം നാളെ തേങ്ങാതിരിക്കാന്‍.

2011, ജൂലൈ 2, ശനിയാഴ്‌ച

കാലത്തിനു മുന്നേ


കനല്‍ വിളയുന്ന പാടത്തിന്‍
കാവല്‍ക്കാരി ഞാന്‍
അതിന്‍ ചുറ്റിലും വെന്തുരുന്നുകുന്നുവെന്‍ ആത്മാവ്
ഉഴറുന്നു ആകാശഗോപുരങ്ങള്‍
ആടിയുലയുന്നു പൂമരങ്ങള്‍
...ഗോവണിയില്‍ നിന്ന്
പ്രതി ബിംബം   നോക്കി ചിരിക്കുന്നു
മാനമിരുളുന്നു ഭൂമി കരയുന്നു
ഇവിടെ തോറ്റത് കരഞ്ഞു തീരാത്ത മഴയല്ല
പിന്നെയോ കണ്ണുനീര്‍ തുള്ളികള്‍
എന്റെ കണ്ണ് നീര്‍ തുള്ളികള്‍ മാത്രം
കാലം വരച്ച വികൃത ചിത്രത്തിന്
മുന്നില്‍ വീണു പിടയുന്നു ഓര്‍മ്മകള്‍
ഇവിടെ കാലത്തിനു മുന്നേ യാത്രയാകുന്നു ഞാന്‍ ....