ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഇന്നത്തെ ലോകം

ഇതുമൊരു ലോകം ഇന്നത്തെ ലോകം

കാലത്തിനെ പഴിക്കും ലോകം

മര്‍ത്യന്‍ പ്രവൃത്തി ദോഷം

മറക്കുന്നത് ആര്‍ക്കു വേണ്ടി ?

സത്യത്തെ മൂടിപുതപ്പിച്ചു

അസത്യത്തിന്റെ ദ്രംഷ്ട കാട്ടി ചിരിക്കുന്നു മര്‍ത്യന്‍ ...

നന്മ തന്‍ പാതെയതില്‍ ബാക്കി വെച്ചമുദ്രകള്‍

മണലാല്‍ മൂടപെട്ടു

ആറടി മണ്ണ് അളന്നിട്ട ദൈവത്തെ ചോദ്യം ചെയ്തു ..

മണ്ണിനു മുകളില്‍ സാമ്രാജ്യം പണിയുന്നു ..

അഹന്തയുടെ വിത്തുകള്‍ മനസ്സില്‍ മുളപ്പിച്ചു

പുതുതല മുറയില്‍ വളര്‍ത്തുന്നു ..മാനവന്‍

അറിയുന്നില്ല അവന്‍ ...

സത്യത്തെ നീതികൊണ്ട് വളര്‍ത്താനും

ധര്‍മ്മത്തെ കര്‍മം കൊണ്ടു വളര്‍ത്താനും

മറക്കുന്നു മര്‍ത്യന്‍ തന്‍ സത്വത്തെ ...

ചുടു ചോര ചിന്തി

പച്ച മാംസത്തിനായി

അട്ടഹസിക്കുന്നതു എന്തിനു ?

കാമ വെറിയും ക്രോധ ഭാവവും

മനുജനെ കാര്‍ന്നു തിന്നുമ്പോഴും

അറിയുന്നില്ല രക്തസ്നേഹ ബന്ധത്തെ

നാരി തന്‍ മാനത്തിനു വിലപറയുന്നു

വില്‍ക്കാനുണ്ട് ഗര്‍ഭ പാത്രങ്ങള്‍

ഇന്നീ ഉലകില്‍ സുലഭം ...

ഒഴിഞ്ഞ തെരുവോരതെയും

ഒഴുകുന്ന നദിയെയും മര്‍ത്യന്‍ തന്‍ വിഴുപ്പാല്‍ നിറയ്ക്കുന്നു..

ജീവന്‍ നിലച്ചു വിഷമായി കരഞ്ഞു ഒഴുകുന്നു

പുഴവീണ്ടും

മനുഷ്യ നീ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു...

നീ അറിയാതെ .....

നിന്‍ തലമുറക്കായി എന്ത് ഉണ്ട് ബാക്കി നല്‍കുവാന്‍ ?

യവ്വനത്തില്‍ വാര്‍ധക്യം വന്ന ഭൂമിയോ ?അതോ

നീ ബാക്കി വെച്ചകര്‍മ ദോഷമോ ?.....