ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 19, ഞായറാഴ്‌ച

വിധി

കാലം എനിക്കായി
കരുതിയ വിധിയുടെ കുപ്പായം
കീറിയതോ പിന്നിയതോ ?
നോവിന്‍ നൂലാല്‍ തുന്നിടുംപോഴും
പിന്നെയും പിന്നെയും
പിന്നി പോകുന്നുവോ ?
മറവിയുടെ ശ്മശാനത്തില്‍ നിന്നും
ഓര്‍മയുടെ ആത്മാക്കള്‍
ഉയര്‍തെഴുന്നെല്‍ക്കുമ്പോള്‍
നേരിന്‍ നേര്‍ക്കാഴ്ചകള്‍
എന്നെ പിന്ത്തുടരുന്നുവോ ?
വിധിയുടെ തീ ജ്വാലകള്‍
എന്നെ വിഴുങ്ങുമ്പോള്‍
സ്വാന്തനതിന്‍ ചെറു നാളം
എനിക്ക് ചുറ്റും വെളിച്ചമായി
വരുന്നതും കാത്തു
വിധിയുടെ ഇരുളണഞ്ഞ
വീഥിയില്‍ ഏകയായി ഞാന്‍ ..

6 അഭിപ്രായങ്ങൾ:

 1. ഏകാന്തത ചിലപ്പോള്‍ ഒരു അനുഗ്രഹമാണ്
  സ്വയം കാണാനും കേള്‍ക്കാനും...
  നന്നായിരിക്കുന്നു.. ശഹാനാ...

  മറുപടിഇല്ലാതാക്കൂ
 2. കാലതിന്റെ പാഠ പുസ്ത്കതില്‍, വിധിയുടെ അധ്യായം നമുക്ക് അനുഭവ പാഠങ്ങള്‍ സമ്മാനിച്ചവ, നാളെക്കു വേണ്ടി തെയ്യാറെടുക്കാന്‍ അവയെല്ലാം ഒരിക്കല്‍ കൂടി മറിച്ചു നോക്കാം,താളുകളില്‍ മെല്ലെ തൊട്ട്,,,,,,,,,,,
  നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
 3. നന്നായി എഴുതുന്നല്ലോ..മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പില്‍ കൂടുതല്‍ സജീവമാകൂ...കൂടുതല്‍ ആളുകള്‍ വായികുകയും അഭിപ്രായം പറയുകയും ചെയ്യുമ്പോള്‍ നമുക്ക് നമ്മെ കണ്ടെത്താന്‍ ആകുമല്ലോ...ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 4. നന്നായിരിക്കുന്നു.. ശഹാനാ...
  ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 5. നിങ്ങളുടെയൊക്കെ വിലപെട്ട അഭിപ്രായവും സഹകരണവും ആണ് എന്റെ പ്രജോദനം ..ഇനിയും പ്രതീക്ഷിക്കുന്നു ...ഇതുവഴി എത്തി നോക്കുകയും അഭിപ്രായം രേഖപെടുതുകയും ചെയ്ത നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു ....

  മറുപടിഇല്ലാതാക്കൂ