ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2010, ഡിസംബർ 19, ഞായറാഴ്‌ച

ഇന്നലകളില്‍ വീണ ആലിപ്പഴം

ഇന്നലെകളില്‍ വീണ  ആലിപ്പഴത്തിന്
ഇന്നിന്റെ   ആയുസ്സ് നല്‍കിയില്ല
നേരെല്ലാതൊരു നേരിനെ ദര്‍ശിക്കുമ്പോള്‍
ഇന്നലകളിലെ ആലിപ്പഴം സാക്ഷി
രാവിന്റെ നിശബ്ദതയെ കീറി മുറിച്ചു
ആര്‍ത്തിരമ്പി വന്നു മഴ മേഘങ്ങള്‍
എന്‍ കാതുകളെ അടപ്പിക്കു മാറ്
ഭൂമിയോട് ഗര്‍ജിച്ചു
നിമിഷായുസസില്‍ കൊഴിഞ്ഞു വീഴും
ആലിപ്പഴത്തെ തൊട്ടറിയാന്‍
ജാലക പഴുതിലൂടെ ഞാനെന്‍ കരം നീട്ടി
വെളുത്ത മുത്ത്‌ പോലെ ആലിപ്പഴം
എന്‍ കൈകളില്‍ അലിഞ്ഞില്ലാതാകുമ്പോള്‍
നിരാശയുടെ കൈകള്‍ പുറത്തേക്കു ചലിച്ചു
എന്‍ കൈകളെ കബളിപ്പിച്ചു
മഴത്തുള്ളികള്‍ പതിച്ചപ്പോള്‍
ആലിപ്പഴത്തെ മനസ്സില്‍ ഒതുക്കി
മഴത്തുള്ളിയെ എന്‍ കരങ്ങളാല്‍ വരവേറ്റു .....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ