ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

അപരാധി

നീ ബാക്കി വെച്ച ഗന്ധത്തിനൊടുവില്‍
മിച്ചമെന്നു കരുതിയ നിഴലു-
മിരുളിന്നാഴങ്ങളിലേക്കൊളിച്ചു.
ഭയന്നും വിറച്ചുമിന്നെന്നാത്മാവ്
എന്റെ ഹൃദയ' വര്‍ണ്ണം കെടുത്തി.

വാളിനേക്കാള്‍ മൂര്‍ച്ചയുള്ളോരു
വാക്കിന്‍മുനയാല്‍ എന്നിലെയെന്നെ
കോര്‍ത്തു വലിച്ച, നാളുതൊട്ടന്നു-
ഞാന്‍, വെറുമൊരു ജഡം.!

എന്തിനു നീയെന്നിലേക്കെയ്തു
വിഷംപുരട്ടിയ വചസ്സുകളെ .?
ദംശനമേറ്റ് പിടഞ്ഞ വാക്കിന്റെ
കേളികളരങ്ങു വാണപ്പോള്‍
ഞാനൊറ്റയായി.. വെറും'ഒറ്റ'.!!

കര്‍മ്മഫലങ്ങളുടെ കണക്കെടുപ്പില്‍
കളം നിറഞ്ഞു കണ്ടതത്രയും
ചെയ്യാത്ത തെറ്റിന്റെ ഗുണനങ്ങള്‍.
എക്കാലവും തോറ്റവരുടെ കൂടെയാണ്
ഇന്നെന്റെ കര്‍മ്മവും ജീവിതവും..!

നഷ്ടങ്ങളുടെ നിറഞ്ഞ പാത്രത്തില്‍
ഔദാര്യമായി വിധി വീണ്ടും
കോരിയൊഴിച്ചൂ.. നഷ്ട ഭാരങ്ങളെ..!!
വിധിയുടെ നൂല്പ്പാലത്തിനു മുകളില്‍
പകച്ചു നില്‍ക്കയാണു ഞാന്‍
ദൈവത്തിന്‍ കരുതലിനായ്..!!!

18 അഭിപ്രായങ്ങൾ:

  1. നിരന്തര പരാജയം ശക്തിയേറിയ ഒരു സൂചകമാണ്: ആ തോല്‍വി നമ്മുടെ നിരപാധിത്വം വെളിവാക്കുന്നതാണ്. സ്വാര്‍ത്ഥരല്ലെന്നു വ്യക്തമാക്കുകയാണ്.
    മറ്റൊന്ന്, അവന്റെ ശക്തമായ നിരാകരണം പോലും അവന്റെ അളവറ്റ കാരുണ്യമാണെന്ന് അറിയുക. ഒട്ടും ഉപേക്ഷ വേണ്ട.. അപേക്ഷിക്കുക. അവനേറെ സമീപസ്ഥനെന്നു വാഗ്ദാനമുണ്ട്.
    കവിത പറയുന്ന പരിസരത്തെ ജയിക്കാന്‍ നമുക്കാവട്ടെ എന്ന് പ്രാര്‍ത്ഥന..!!!

    മറുപടിഇല്ലാതാക്കൂ
  2. എതായാലുംതേങ്ങ ഞാന്‍ ഉടക്കുന്നു
    നന്നായിട്ടുണ്ട് നല്ല ആശയം

    മറുപടിഇല്ലാതാക്കൂ
  3. ഉടച്ച തേങ്ങയില്‍ കാമ്പ് ഉണ്ടായാല്‍ മതി ...ഇടശ്ശേരി

    അതെ പ്രാര്‍ത്ഥന മാത്രം നാമൂസ്

    നന്ദി ഓതുന്നു ഇത് വഴി വന്നതിലും അഭിപ്രായം പറഞ്ഞതിലും ...ഇനിയും പ്രതീക്ഷിക്കുന്നു ഈ പ്രോത്സാഹനം ...

    മറുപടിഇല്ലാതാക്കൂ
  4. ഒരു നിരന്തര പ്രാര്‍ഥനയാവട്ടെ ജന്മം...
    ജയവും തോല്‍വിയും അതാതിന്റെ സ്പിരിറ്റില്‍
    മാത്രമെടുത്ത്, നിസ്സംഗനാവാമോ ..?

    മനോഹരമാണീ വരികള്‍.....
    ആശംസകള്‍....!

    മറുപടിഇല്ലാതാക്കൂ
  5. കര്‍മ്മഫലങ്ങളുടെ കണക്കെടുപ്പില്‍
    കളം നിറഞ്ഞു കണ്ടതത്രയും
    ചെയ്യാത്ത തെറ്റിന്റെ ഗുണനങ്ങള്‍.
    എക്കാലവും തോറ്റവരുടെ കൂടെയാണ്
    ഇന്നെന്റെ കര്‍മ്മവും ജീവിതവും..!

    നല്ല വരികള്‍ ...ആശംസകള്‍ എന്തിനോ വേണ്ടിയുള്ള പ്രയാണം നമ്മെ ജീവിപ്പിക്കുന്നു എന്തേ

    മറുപടിഇല്ലാതാക്കൂ
  6. സുഹുര്‍ത്തെ ഈ വേര്‍ഡ്‌ വേരിഫി ഒന്ന് ഒഴിവാക്കി ക്കൂടെ?

    മറുപടിഇല്ലാതാക്കൂ
  7. കവിത നന്നായി ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  8. “വിധിയുടെ നൂല്പ്പാലത്തിനു മുകളില്‍
    പകച്ചു നില്‍ക്കയാണു ഞാൻ“

    ഒരു നല്ല നാളെയ്ക്കായി കാത്തിരിക്കുക.തീർച്ചയായും വരും.

    മറുപടിഇല്ലാതാക്കൂ
  9. വിധിയുടെ നൂല്പാലത്തിനു മുന്നില്‍ പകച്ചു നിന്നിട്ട് കാര്യമില്ല. ധൈര്യപൂര്‍വം മുന്നോട്ടു പോകുക തന്നെ. ദൈവത്തിന്‍റെ കാവലില്‍ പ്രതീക്ഷയര്‍പ്പിച്ച് സധീരം ചലിക്കുക.please remove word verification when comment....

    മറുപടിഇല്ലാതാക്കൂ
  10. ഈറന്‍ നിലാവ് പോലെ മനോഹരം ഈ രചനയും..ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  11. ശുഭകാംക്ഷി ആയിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ആശംസകള്‍.
    http://surumah.blogspot.com

    മറുപടിഇല്ലാതാക്കൂ
  12. പകച്ചു നില്‍ക്കാതെ മുന്നോട്ടുള്ള പ്രയാണം തുടരുക ....

    മറുപടിഇല്ലാതാക്കൂ
  13. വാളിനേക്കാള്‍ മൂര്‍ച്ചയുള്ളോരു
    വാക്കിന്‍മുനയാല്‍ എന്നിലെയെന്നെ
    കോര്‍ത്തു വലിച്ച, നാളുതൊട്ടന്നു-
    ഞാന്‍, വെറുമൊരു ജഡം.!........ആശംസകള്‍ നേരാന്‍ എന്തുണ്ട് എന്‍റെ കൈയ്യില്‍ ....തിര

    മറുപടിഇല്ലാതാക്കൂ
  14. "നീ ബാക്കി വെച്ച ഗന്ധത്തിനൊടുവില്‍
    മിച്ചമെന്നു കരുതിയ നിഴലു-
    മിരുളിന്നാഴങ്ങളിലേക്കൊളിച്ചു." =====

    കവിത കൊള്ളാം........ ഇഷ്ടായി എന്റെ കുഞ്ഞിപ്പെങ്ങളേ...

    മറുപടിഇല്ലാതാക്കൂ
  15. എക്കാലവും തോറ്റവരുടെ കൂടെയാണ് ഇന്നെന്റെ കർമവും ജീവിതവും!

    വാക്കുകൾക്ക് മൂർച്ച തോന്നുന്നു.

    മനോഹരമായ വരികൾ!

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ
  16. ആ മനസ്സിനേ ആര് മലീമസമാക്കിയോ..അയാളുള്ള കാലത്തോളം കുറ്റബോധത്തിന്റെ തീ ജ്വാല കളയാളെ.. വിഴുങ്ങിക്കൊണ്ടേയിരിക്കും.. തീർച്ച.!
    വളരേ ന്നനന്നായിരിക്കുന്നു.. അഭിനന്ദനാ ർഹം...

    മറുപടിഇല്ലാതാക്കൂ