ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

മുഖം മൂടികൾ

ഈ കറുത്ത
 കാലഘട്ടത്തിൽ
ചതിയുടെയും
വഞ്ചനയുടെയും
തോളിൽ ഇരുന്നു
സത്യത്തിന്റെയും
നീതിയുടെയും
കവിത വിളമ്പുന്ന
മാന്യ ദേഹങ്ങളെ
നിങ്ങൾ ഒന്നോർക്കുക
കാലം കാലനായി
വരുന്ന ദിനം
ദൈവത്തിന്റെ
ഇടപെടൽ നേരിട്ടു
അനുഭവിക്കുന്ന
സത്യം
മരണമെന്ന സത്യം
നീ നട്ട ചതി
വളർന്നു പന്തലിച്ചു
നിന്നെ ചുറ്റി വരിഞ്ഞു
ശ്വാസം മുട്ടിക്കുന്ന സമയം
അതിനു മുന്നേ
പളുങ്ക്  പാത്രം
പൊട്ടിചിതറും കണക്കെ
നിന്റെ ആത്മാഭിമാനം
ഓർക്കുക വിഷ
വിത്തെ...
നിന്റെ പാപങ്ങൾ
നിന്നെ കോർത്തു
വലിക്കുന്നത്
കാലം വിദൂരമല്ല..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ