ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ഇന്നത്തെ ലോകം

ഇതുമൊരു ലോകം ഇന്നത്തെ ലോകം

കാലത്തിനെ പഴിക്കും ലോകം

മര്‍ത്യന്‍ പ്രവൃത്തി ദോഷം

മറക്കുന്നത് ആര്‍ക്കു വേണ്ടി ?

സത്യത്തെ മൂടിപുതപ്പിച്ചു

അസത്യത്തിന്റെ ദ്രംഷ്ട കാട്ടി ചിരിക്കുന്നു മര്‍ത്യന്‍ ...

നന്മ തന്‍ പാതെയതില്‍ ബാക്കി വെച്ചമുദ്രകള്‍

മണലാല്‍ മൂടപെട്ടു

ആറടി മണ്ണ് അളന്നിട്ട ദൈവത്തെ ചോദ്യം ചെയ്തു ..

മണ്ണിനു മുകളില്‍ സാമ്രാജ്യം പണിയുന്നു ..

അഹന്തയുടെ വിത്തുകള്‍ മനസ്സില്‍ മുളപ്പിച്ചു

പുതുതല മുറയില്‍ വളര്‍ത്തുന്നു ..മാനവന്‍

അറിയുന്നില്ല അവന്‍ ...

സത്യത്തെ നീതികൊണ്ട് വളര്‍ത്താനും

ധര്‍മ്മത്തെ കര്‍മം കൊണ്ടു വളര്‍ത്താനും

മറക്കുന്നു മര്‍ത്യന്‍ തന്‍ സത്വത്തെ ...

ചുടു ചോര ചിന്തി

പച്ച മാംസത്തിനായി

അട്ടഹസിക്കുന്നതു എന്തിനു ?

കാമ വെറിയും ക്രോധ ഭാവവും

മനുജനെ കാര്‍ന്നു തിന്നുമ്പോഴും

അറിയുന്നില്ല രക്തസ്നേഹ ബന്ധത്തെ

നാരി തന്‍ മാനത്തിനു വിലപറയുന്നു

വില്‍ക്കാനുണ്ട് ഗര്‍ഭ പാത്രങ്ങള്‍

ഇന്നീ ഉലകില്‍ സുലഭം ...

ഒഴിഞ്ഞ തെരുവോരതെയും

ഒഴുകുന്ന നദിയെയും മര്‍ത്യന്‍ തന്‍ വിഴുപ്പാല്‍ നിറയ്ക്കുന്നു..

ജീവന്‍ നിലച്ചു വിഷമായി കരഞ്ഞു ഒഴുകുന്നു

പുഴവീണ്ടും

മനുഷ്യ നീ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു...

നീ അറിയാതെ .....

നിന്‍ തലമുറക്കായി എന്ത് ഉണ്ട് ബാക്കി നല്‍കുവാന്‍ ?

യവ്വനത്തില്‍ വാര്‍ധക്യം വന്ന ഭൂമിയോ ?അതോ

നീ ബാക്കി വെച്ചകര്‍മ ദോഷമോ ?.....

11 അഭിപ്രായങ്ങൾ:

  1. ഒരു ചോദ്യത്തിനും ഉത്തരം തരാതെ ഈ ഞാനും

    മറുപടിഇല്ലാതാക്കൂ
  2. ലോകമെന്നും ഇങ്ങനെ തന്നെയായിരുന്നു.
    എന്നാല്‍, എന്നും അതിങ്ങനെ തുടര്‍ന്നാല്‍ മതിയോ..?

    മറുപടിഇല്ലാതാക്കൂ
  3. ആശംസകൾ.. കലുഷിതമായ മനസ്സിന്റെ നൊമ്പരങ്ങാക്ഷരങ്ങൾക്കു..

    മറുപടിഇല്ലാതാക്കൂ
  4. ഇതുമൊരു ലോകം ഇന്നത്തെ ലോകം.....!

    നന്നായിട്ടോ.

    മറുപടിഇല്ലാതാക്കൂ
  5. എന്നും നമുക്ക് ചോദ്യങ്ങൾ മാത്രം.. അതും എല്ലാം കഴിഞ്ഞതിന് ശേഷം.. പ്രതികരണ ശേഷിപോലും നഷ്ടപെട്ടിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. എല്ലാത്തിലും നന്മയും വെളിച്ചവുമുണ്ടായിരിക്കെ തന്നെ തിന്മയേയും ഇരുട്ടിനേയും പുൽകാനാണ്‌ മനുഷ്യൻ വെമ്പൽ കൊള്ളുന്നത്. തിന്മയിലേക്കുള്ള ഈ ആകർഷണം കാലികമായ വൈവിധ്യമാണെന്ന് തോന്നുന്നില്ല.... എക്കാലവും ഇങ്ങനെ ആയിരുന്നു. പക്ഷെ വിശ്വാസവും മൂലിങ്ങളും മനുഷ്യരിൽ നില നിന്നിരുന്നു. ഇന്ന് മൂല്യമെന്നത് എവിടെ നോക്കിയാൽ കിട്ടും?.....
    ചിന്തനീയമായി എഴുതി
    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  7. മനുഷ്യന്‍റെ പ്രവൃത്തി ദോഷം കൊണ്ടു തന്നെയാണ്.... ഭൂമിക്ക് യൌവ്വനത്തിലേ ജരാനരകള്‍ ബാധിച്ചത്.....!!!
    എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല..അറിയുന്നില്ല.... സ്വാര്‍ത്ഥ മോഹങ്ങളുടെ കൈക്കോടാലിയൂമെടുത്ത് യാത്രയാകുന്നു.. അടുത്തതിന്‍റെ തലയറുക്കാനായ്........!!

    മറുപടിഇല്ലാതാക്കൂ
  8. ഉത്തരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് നല്ല അഴക്.

    മറുപടിഇല്ലാതാക്കൂ
  9. തിരിച്ചറിവ് ഉണ്ണ്ടാകുംപോഴേക്കും എല്ലാം വൈകിയിരിക്കും എന്നറിയാമെങ്കിലും തിരിച്ചറിയാന്‍ സമയം നീക്കി വയ്ക്കാനാവാതെ ഓടിതളരുന്ന പാഴ ജന്മങ്ങള്‍ നമ്മള്‍ മനുഷ്യര്‍..

    മറുപടിഇല്ലാതാക്കൂ
  10. മനുഷ്യ നീ നിന്റെ ആത്മാവിനെ കൊല്ലുന്നു!
    നിൻ തലമുറയ്ക്കായി എന്തുണ്ട് ബാക്കി നൽകുവാൻ!

    തികച്ചും വ്യത്യസ്തമായ വരികൾ.മുൻപുള്ള രചനകളിലെ അഗാധമായ ദുഃഖഭാവം..പരിഭവത്തിലേക്ക് വഴിമാറിയ പോലെ ഒരു തോന്നാലുണ്ടാക്കിയ രചന.

    അതിമനോഹരം.

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ