ഒരു നിലാവെളിച്ചമായി ഞാനും കുറച്ചു അക്ഷര നക്ഷത്രങ്ങളും .......

2011, മാർച്ച് 31, വ്യാഴാഴ്‌ച

അറിയാതെ പോയ മിഴിനീര്‍ തുള്ളികള്‍

പൂജക്കെടുക്കാത്ത പൂവായി
ഞാനെന്റെ ജന്മം കടം
കൊള്ളുന്നതാര്‍ക്ക് വേണ്ടി ?
അറിയില്ല എനിക്കറിവില്ല...
ഉടയോന്റെ വിധിയില്‍
ഉത്തരങ്ങള്‍ ഇല്ലാത്ത
ചോദ്യങ്ങള്‍ മാത്രം ..
ചുവരില്ലാതെ വിധിയുടെ
ചായക്കൂട്ടുകള്‍ ചിത്രം
വരക്കുമ്പോഴും അപൂര്‍ണതയില്‍
നിന്നും പൂര്‍ണതയിലെക്കുള്ള
യാത്ര മരണമെന്ന
തിരിച്ചറിവുണ്ടായിട്ടും
എടുത്ത് എറിയപെടുകയല്ലാതെ
സ്വയം എറിയാനാവാതെ
സ്വര്‍ണക്കൂട്ടില്‍
ബന്ധങ്ങളുടെ താഴിനാല്‍ ഭദ്രമാക്കി ...
മുകളില്‍ ഇരുണ്ട ആകാശവും
താഴെ വരണ്ട ഭൂമിയും
ചുറ്റിലും ഇടയ്ക്കിടെ ചാറുന്ന
ചാറ്റല്‍ മഴത്തുള്ളികള്‍
മാത്രം അറിയുന്നു എന്‍ മിഴിനീര്‍ തുള്ളികളെ .....

9 അഭിപ്രായങ്ങൾ:

  1. എല്ലാ ആശംസകളും നേരുന്നു.
    ഷഹനാസ് ... വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കുന്നത് കമന്റ് എഴുതുന്നവർക്ക് കൂടുതൽ എളുപ്പമാകും..

    മറുപടിഇല്ലാതാക്കൂ
  2. ചെറുതെങ്കിലും ഒരുപാട് ആഴമുള്ള വരികള്‍ ..!
    വരികളിലൂടെ വിഷാദത്തിന്‍റെ മിഴിനീര്‍ത്തുള്ളികള്‍
    ഇറ്റിറ്റു വീഴുന്നതു പോലെ തന്നെ ഫീല്‍ ചെയ്യുന്നു..!!

    അഭിനന്ദനങ്ങള്‍ ഷഹ്നാസേ......!!

    മറുപടിഇല്ലാതാക്കൂ
  3. ഉടയോന്റെ വിധിയില്‍
    ഉത്തരങ്ങള്‍ ഇല്ലാത്ത
    ചോദ്യങ്ങള്‍ മാത്രം ..
    ======================

    ഉത്തരങ്ങള്‍ ഇല്ലേ ? ഉത്തരങ്ങള്‍ കണ്ടെത്താന്‍ നാം ശ്രമിക്കാറില്ല എന്നല്ലേ സത്യം ?
    ആശ്യംസകള്‍......

    മറുപടിഇല്ലാതാക്കൂ
  4. ഇവിടെ വരെ എത്തി നോക്കിയതിനും വിലപ്പെട്ട അഭിപ്രായം രേഖപെടുതിയവര്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ...ഇനിയും നിങ്ങളുടെ ഒക്കെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു ....

    മറുപടിഇല്ലാതാക്കൂ
  5. സ്വയം എറിയാനാവാതെ സ്വർണക്കൂട്ടിൽ ബന്ധങ്ങളുടെ താഴിനാൽ ഭദ്രമാക്കി..

    നീറുന്ന വരികൾ.

    അഭിനന്ദനങ്ങൾ!

    മറുപടിഇല്ലാതാക്കൂ